Thursday, January 19, 2012

സമദാനിയുടെ പേര് ആ കെട്ട തലക്കെട്ടിനു കീഴെ ചേര്‍ക്കേണ്ടതല്ല
























"മതം നോക്കാതെ വര്‍ഗ്ഗം നോക്കാതെ മനുഷ്യനെ സ്നേഹിക്കുക..ജാതി നോക്കാതെ രാഷ്ട്രീയം നോക്കാതെ മനുഷ്യനെ സ്നേഹിക്കുക..മനുഷ്യനാണ് വലുത്..പാവം മനുഷ്യനാണ് വലുത്.അവനെ വെറുക്കരുതെ..അവനെ അകറ്റരുതെ.. അവന്‍റെ കണ്ണു നീരിന്‍റെ കഥനത്തെ ഒരിക്കലും വിസ്മരിച്ചു തിരസ്കരിക്കരുതെ...." സ്നേഹം തുളുമ്പുന്ന ഈ വാക്കുകള്‍ ജനാബ് അബ്ദുസ്സമദ് സമദാനി സാഹിബിന്‍റെതാണ്. കേരളത്തിലെ ഇന്‍റെലിജെന്‍സ് വിഭാഗത്തിന്‍റെ നിരീക്ഷണത്തിലുള്ള 258 മുസ്ലിംകളുടെ ഇമെയില്‍ വിലാസത്തില്‍ സ്നേഹത്തിന്‍റെ ഭാഷ മാത്രം സംസാരിക്കാനറിയുന്ന ഈ വിനീതന്‍റെ പേരുമുണ്ട്.വാര്‍ത്ത‍ കേട്ട് സകല നാഡി വ്യുഹങ്ങളും സ്തംഭിക്കുന്നത് പോലെ തോന്നി.ഈ ഒരു അവിശ്വാസ്യത പൊറുക്കാവുന്നതല്ല.മുസ്ലിം ലീഗിന്‍റെ ഈ അനവസരത്തിലെ ക്ഷമ
പ്രതിഷേധാര്‍ഹമാണ്.യു ഡി എഫ് സര്‍ക്കാരിന്‍റെ സകല നന്‍മകളെയും ഇല്ലാതാക്കാന്‍ പര്യാപ്തമാകും ഈ നീച പ്രവൃത്തി.ഇന്നത്തെ ഈ ദിവസത്തിനും ഈ കഴിഞ്ഞ അസ്തമയത്തിനും ഭരണകൂട അധാര്‍മ്മികതയുടെ വിഷം വമിക്കുന്ന ഗന്ധമുള്ളതുപോലെ തോന്നിക്കുന്നു.ഒരു സമുദായത്തെ മാത്രം സംശയത്തോടെ ഉറ്റു നോക്കുന്ന ഉദ്യോഗസ്ഥ വൃന്ദങ്ങളുടെ പൊതു സ്വഭാവം കേരളത്തിലെ പ്രഭുദ്ധ അന്തരീക്ഷത്തിലും ഇത്രമാത്രം തഴച്ചു വളര്‍ന്നു എന്നത് അവിശ്വസനീയം.വീണ്ടു വീണ്ടും നോവിക്കുകയാണ്.ലവ് ജിഹാദ് എന്നാ ആയുധമുപയോഗിച്ച് ഉണ്ടാക്കിയ മുറിവില്‍ വീണ്ടും ഇങ്ങനെ കുത്തി നോവിക്കുമ്പോള്‍ അതൊരു ദുര്‍ബലന്‍റെ എളുപ്പം ജയിക്കാനുള്ള അതി ബുദ്ധി മാത്രമാണ്.

തിരിച്ചു കാര്യത്തിലേക്ക്...
താന്‍ ക്ഷണിക്കപ്പെടുന്ന വേദികളില്‍ സ്നേഹത്തിന്‍റെ ഭാഷയില്‍ മാത്രം സംസാരിച്ചിട്ടുള്ള ജനാബ് അബ്ദുസ്സമദ് സമദാനി സാഹിബു അലങ്കരിച്ച ഏതോ ഒരു സ്നേഹത്തിന്‍റെ മുഹൂര്‍ത്തത്തിലെ പങ്കാളിയായിരിക്കാം ഈ വാര്‍ത്ത‍ പുറം ലോകം അറിയിക്കാന്‍ സഹായിച്ചത്.ഒരു യു ഡി എഫ് അനുഭാവി ആയതു കൊണ്ട് മാത്രം നമ്മുടെ വാക്കുകള്‍ക്ക് ശബ്ദം കുറഞ്ഞു പോകരുത്.ഒരു രാഷ്ട്രീയ പ്രതിയോഗി പോലും സമദാനി സാഹിബിനെ കരുവാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നത് ആ രംഗത്തെ ഒരു മന്യതയായിരിക്കാം.തക്കം പാര്‍ത്തിരുന്ന കഴുകന് കാലങ്ങള്‍ക്ക് ശേഷം കിട്ടിയ ഒരു ഇര എന്നാ കണക്കെയാണ് വി എസ്സ് ഈ ഗൌരവമേറിയ കാര്യത്തെ കൈകാര്യം ചെയ്യുന്നത്.തന്റെ ജാള്യത മറക്കാന്‍ വി എസ് ഈ വിഷയത്തെ അതിനു ഉപയോഗിക്കുന്നു എന്ന് മാത്രം.അല്ലെങ്കില്‍ മലപ്പുറത്തെ കുട്ടികള്‍ കോപ്പി അടിക്കുന്നു എന്നാ പ്രയോഗത്തിലൂടെയും ഇ അഹ്മദ് കേന്ദ്ര മന്ത്രിയായപ്പോള്‍ അത് മതേതരത്വതിനേറ്റ കൊട്ടണെന്നും മലപ്പുറത്തിനു മാത്രമിതാ ലീഗ് സ്കൂളുകള്‍ വാരിക്കോരി കൊടുക്കുന്നു ഗവേര്‍ണരോട് പരാതി പറയുകയും ചെയ്ത വി എസ്സിന്‍റെ ഉള്ളിലുള്ള വര്‍ഗ്ഗീയതയുടെ അംശം അബദ്ധതിലയാലും പുറത്തു വന്നത് നാം മനസ്സിലാക്കിയതാണ്.ആ മനുഷ്യന്‍ ഇന്നലെ ചോദിച്ച ചോദ്യം സമദാനിക്ക് സിമിയുമായി ബന്ധമുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം എന്നാണ്.എന്ത് പരസ്പര വിരുദ്ധമായ രണ്ടു വാക്കുകളാണത്.സ്നേഹം ,കാരുണ്യം ,മൈത്രി ,സമാധാനം എന്നീ വാക്കുകളില്‍ ഏതെങ്കിലുമോന്നു ഉച്ചരിക്കാതെ സമദാനി സാഹിബു ഒരു പ്രസംഗം അവസാനിപ്പിച്ചതായി കണ്ടിട്ടില്ല.വി എസ് പറഞ്ഞ വാക്കുമായി സമദാനി സാഹിബിനെ ബന്ധപ്പെടുത്താന്‍ നമ്മള്‍ സമ്മതിച്ചു കൊടുക്കരുത്.ഇത് കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന കാര്യാ നിര്‍വഹണ വിഭാഗത്തിന് ഒരു സൂക്ഷ്മതയുടെ കുറവുണ്ടായിരുന്നോ.ഈ കാര്യത്തില്‍ മുഖ്യമന്തി ഇതുവരെ ഒരു പൂര്‍ണ്ണ വിശദീകരണത്തിന് മുതിര്‍ന്നിട്ടില്ല.പിഴവാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുമ്പോള്‍ അവിടെ സമൂഹത്തിന്‍റെ സംശയങ്ങള്‍ ബാക്കിയാവുകയാണ്.അല്ലാമാ ഇക്ബാല്‍ ഫൌണ്ടേഷന്‍ എന്നാ ജിമെയില്‍ ഐ ഡി യാണ് സമദാനി സാഹിബിനെ ഈ വാര്‍ത്തയിലേക്ക് വലിച്ചിഴച്ചത്.പക്ഷെ,സമദാനിക്ക് ഇക്ബാല്‍ ഫൌണ്ടേഷനുമായി യാതൊരു ബന്ധവുമില്ല എന്നാ ഒരൊറ്റ പ്രസ്തവനയോടുകൂടി മുസ്ലിം ലീഗിന്‍റെ ഈ വിഷയത്തിലെ ഇടപെടല്‍ തീര്‍ന്നോ.അത്രമാത്രം കൂടെ ചേര്‍ക്കാന്‍ പറ്റാത്ത ഒരു പേരായി അല്ലാമാ ഇഖ്‌ബാലിന്‍റെ നാമത്തെ അബ്ദുറഹിമാന്‍ രണ്ടത്താണിയെ പോലുള്ളവര്‍ കാണുന്നത് എങ്ങനെയെങ്കിലും ഈ വിവാദം അവസാനിപ്പിക്കാനുള്ള ശ്രമമല്ലേ.

DGP യുടെ വിശദീകരണം തൃപ്തികരമല്ല എന്ന ഇ ടി മുഹമ്മദ്‌ ബഷീര്‍ MP സാധാരണക്കാരന്‍റെ പക്ഷത് നിന്ന് ആവശ്യപ്പെടുന്നുണ്ട്.ഓരോ ശ്വാസത്തിലും മതേതരത്വത്തിനും സ്നേഹത്തിനും സമാധാനത്തിനും അധര്‍മ്മതിനുമെതിരെ നിലകൊണ്ട ഒരു ശുദ്ധിയുള്ള വ്യക്തിത്വത്തോട് ഇത്രമാത്രം അനീതികാണിക്കുന്നത് ആരായാലും അയാള്‍ വിചാരണ ചെയ്യപ്പെടണം.സമദാനി സാഹിബ്‌ ഏതെങ്കിലും ഒരു പ്രസ്താവനയിലൂടെ ഒരു വിവാദത്തിനു തിരികോളുതിയതായി കണ്ടിട്ടില്ല.ഏതെങ്കിലും ഒരു വിവാദത്തിനു മറുവടി നല്‍കാന്‍ പത്ര സമ്മേളനം വിളിച്ചതായും അറിവില്ല.അതുകൊണ്ട് തന്നെ ഈ ഒരു വിവാദത്തിനു മറുപടി നല്‍കാനും സമദാനിയെ ഏതെങ്കിലും ചാനല്‍ ചര്‍ച്ച വേദികളിലും പ്രതീക്ഷിക്കേണ്ടതില്ല.വളരെ സൂക്ഷമതയോടെ ജീവിച്ച താനും ഭീകര വാദത്തിന്‍റെ പേരില്‍ ചാനല്‍ ചര്‍ച്ചകളില്‍ വിഷയമാകുന്നതില്‍ ആ വിനീതന്‍റെ ഹൃദയവും വിങ്ങുന്നുണ്ടായിരിക്കും.ആ തുവല്‍ തൊപ്പിക്കു കീഴിലുള്ള രണ്ടു നേത്രങ്ങളില്‍ നിന്നും കണ്ണുനീര്‍ പോഴിഞ്ഞിട്ടുണ്ടയിരിക്കും.ഈ വാര്‍ത്ത‍ പുറത്തു കൊണ്ട് വന്നതിലൂടെ വളരെ ചങ്കൂറ്റതോടെയുള്ള പ്രവര്‍ത്തനമാണ് മാധ്യമം കാഴ്ച വച്ചതെങ്കിലും മറ്റു 10 പേരുടെ ഇമെയില്‍ വിലാസങ്ങള്‍ ഒഴിവാക്കിയതിലൂടെ മാധ്യമത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ തന്നെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണിപ്പോള്‍.ഈ പോസ്റ്റ്‌ ഒരു സ്പര്‍ധ വളര്‍താനല്ല.മറിച്ച് ഇനിയും ഇത്തരം ഒരു വേട്ടയാടലിന് കാഴ്ചക്കാരനാവാന്‍ ഇടയാവാതിരിക്കട്ടെ എന്നാ പ്രാര്‍ത്ഥനയോടു കൂടിയാണ്.